മലയാളത്തിലെ യുവനടന്മാരില്‍ ബെസ്റ്റ് ആക്ടര്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ; മനോജ് കെ. ജയന്‍
Movie Day
മലയാളത്തിലെ യുവനടന്മാരില്‍ ബെസ്റ്റ് ആക്ടര്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ; മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th July 2021, 4:39 pm

കൊച്ചി: മലയാളത്തിലെ യുവനടന്‍മാരില്‍ തനിക്ക് ഏ റ്റവും ഇഷ്ടമുള്ളയാളാണ് ഫഹദ് ഫാസിലെന്ന് പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍.
കുറച്ച് വര്‍ഷം മുമ്പ് കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മനോജ് മനസ്സുതുറന്നത്.

‘മലയാളത്തിലെ യുവനടന്‍മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ഫഹദ്. മലയാളത്തിലെ യുവനടന്‍മാരില്‍ ബെസ്റ്റ് ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഫഹദിന്റെ പേര് പറയും. കാരണം ഫഹദിന് ഒരുപാട് സ്വപ്‌നങ്ങളുണ്ട്. എന്നെ തരിപ്പിച്ച നടന്‍ കൂടിയാണ് ഫഹദ്. ഫഹദിന്റെ അഭിനയ രീതി ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നാത്ത രീതിയിലാണ് ഫഹദിന്റെ പ്രകടനം,’ മനോജ് പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സിനിമയിലെ പ്രകടനത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഫഹദിനെ അഭിനന്ദിക്കുന്ന ഘട്ടത്തിലാണ് മനോജ് കെ. ജയന്റെ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

മാലികിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചതും മഹേഷ് നാരായണന്‍ തന്നെയാണ്. ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഫഹദ് ഫാസിലിനെ കൂടാതെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Manoj K Jayan About Fahad Fazil