എഡിറ്റര്‍
എഡിറ്റര്‍
മലയാളികളെ ചിരിപ്പിക്കാന്‍ മാന്നാര്‍ മത്തായിയും സംഘവും വീണ്ടും
എഡിറ്റര്‍
Wednesday 5th June 2013 12:41pm

ramji-rav-speaking

മലയാളികളെ കുടുകുടാച്ചിരിപ്പിച്ച സൂപ്പര്‍ കോമഡി ചിത്രമായ റാംജിറാവ് സ്പീക്കിംഗിന്റെ മൂന്നാം ഭാഗം വരുന്നു. മലയാളത്തിലെ പ്രശസ്ത സംവിധായകരായ സിദ്ദീഖ്- ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യ ചിത്രമായിരുന്നു റാംജി റാവ് സ്പീക്കിംഗ്.
Ads By Google

ഉര്‍വ്വശി തീയേറ്റേഴ്‌സ് എന്ന നാടകക്കമ്പനിയുടെ ഉടമ മാന്നാര്‍ മത്തായിയും തൊഴില്‍രഹിതരായ ചെറുപ്പക്കാരായ ഗോപാലകൃഷ്ണന്റേയും, ബാലകൃഷ്ണന്റേയും ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത ചിത്രമായി റാംജിറാവ് സ്പീക്കിംഗ്.

1989 ല്‍ പുറത്തുവന്ന ‘റാംജിറാവ് സ്പീക്കിംഗി’ന്റെ ഗംഭീര വിജയത്തിന് ശേഷം 1995 ല്‍ ഇതിന്റെ രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന പേരില്‍ പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്തത് മാണി സി. കാപ്പനായിരുന്നു.  വന്‍ സാമ്പത്തിക വിജയം കൈവരിക്കാന്‍ ഈ ചിത്രത്തിനും സാധിച്ചു.

ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി ഇപ്പോഴിതാ യുവ സംവിധായകന്‍ രംഗത്ത് വന്നിരിക്കുന്നു. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാന രംഗത്തേക്ക് കാലെടുത്ത മമ്മാസാണ് റാംജിറാവ് സ്പീക്കിങ്ങിന്റെ മൂന്നാം ഭാഗം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും, കേന്ദ്ര കഥാപാത്രങ്ങളായി മാന്നാര്‍ മത്തായിയും, ഗോപാലകൃഷ്ണനും, ബാലകൃഷ്ണനുമായി ഇന്നസെന്റും മുകേഷും സായികുമാറും തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്നും സംവിധായകന്‍ മമ്മാസ് പറഞ്ഞു.

Advertisement