എഡിറ്റര്‍
എഡിറ്റര്‍
പ്രശസ്ത ഗായകന്‍ മന്ന ഡേയുടെ നില ഗുരുതരം
എഡിറ്റര്‍
Sunday 9th June 2013 12:53pm

Manna-Dey

ബാംഗ്ലൂര്‍: പ്രശസ്ത ഗായകന്‍ മന്ന ഡേയുടെ നില അതീവ ഗുരുതരം. അദ്ദേഹത്തെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Ads By Google

ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയ് 1 നായിരുന്നു മന്ന ഡേയ്ക്ക് 94 വയസ്സ് തികഞ്ഞത്.

2007 ല്‍ രാജ്യം അദ്ദേഹത്തെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.

ഹിന്ദി പിന്നണിഗാനരംഗത്ത് ക്ലാസിക്കല്‍ ഗായകരില്‍ പ്രശസ്തനാണ്. 1919 മെയ് ഒന്നിനായിരുന്നു മന്നാ ഡേയുടെ ജനനം.

Advertisement