മോദി പറഞ്ഞ 2 കോടി തൊഴില്‍ അവസരങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണ്; ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങ്
National
മോദി പറഞ്ഞ 2 കോടി തൊഴില്‍ അവസരങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണ്; ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങ്
ന്യൂസ് ഡെസ്‌ക്
Friday, 7th September 2018, 10:52 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ്. മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ “ഷേഡ്‌സ് ഓഫ് ട്രൂത്ത്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കേന്ദ്രത്തിനെതിരെ മന്‍മോഹന്‍ വിമര്‍ശനം ഉയര്‍ത്തിയത്.


ALSO READ: ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി; മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എ.ബി.വി.പി നേതാവ്


കേന്ദ്രസര്‍ക്കാരിന് സംഭവിച്ച ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രണ്ട് കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് 2014ല്‍ അധികാരത്തിലേറുമ്പോള്‍ മോദി പറഞ്ഞത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യാ എന്നീ പദ്ധതികളെല്ലാം പരാജയമായി. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ വഷളായി. മന്‍മോഹന്‍ സിങ്ങ് കുറ്റപ്പെടുത്തി.


ALSO READ: പരാതിയെപ്പറ്റി അറിയില്ലെന്ന പി.കെ ശശിയുടെ വാദം പൊളിയുന്നു; എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി വിശദീകരണം കേട്ടെന്ന് സി.പി.ഐ.എം ഔദ്യോഗിക പ്രസ്താവന


രാജ്യത്തെ ജനാധിപത്യ സദസ്സുകള്‍ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും സിങ്ങ് പറയുന്നുണ്ട്. സ്ത്രീകളും, ദളിതരും, ന്യൂനപക്ഷങ്ങളും അരക്ഷിതമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. സിങ്ങ് പറയുന്നു.

കപില്‍ സിബലിന്റെ പുസ്തകത്തില്‍ ഇതെല്ലാം പ്രതിപാദിക്കുന്നുണ്ടെന്നും, പുസ്തകം രാജ്യവ്യാപകമായി ഒരു സംവാദത്തിന് തുടക്കം കുറിക്കട്ടെ എന്നും മുന്‍ പ്രധാന മന്ത്രി ആശംസിക്കുന്നുണ്ട്.