എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതിനെതിരായ അന്വേഷണം; അട്ടിമറി തടഞ്ഞത് മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Wednesday 30th August 2017 3:52pm

 

ന്യൂദല്‍ഹി: ഗുര്‍മീതിനെതിരായ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പിന്തുണ നിര്‍ണായകമായെന്ന് സി.ബി.ഐ അന്വേഷണ തലവനായിരുന്ന എം. നാരായണന്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ സി.ബി.ഐക്ക് പൂര്‍ണ്ണ പിന്തുണയാണ് അദ്ദേഹം നല്‍കിയതെന്നും എം. നാരായണന്‍ പറഞ്ഞു.

‘പഞ്ചാബിലെയും ഹരിയാനയിലെയും എം.പിമാരുടെ സമ്മര്‍ദ്ദം മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നു. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ അദ്ദേഹം സി.ബി.ഐ തലവനായ വിജയ് ശങ്കറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പിന്തുണ നല്‍കുകയും ചെയ്തു.

കേസില്‍ നിന്നും പിന്മാറാന്‍ എം.പിമാര്‍ വിജയ്ശങ്കറിന് മേലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.


Read more:  ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു


ഗുര്‍മീതിന്റെ പീഡനത്തെ തുടര്‍ന്ന് ഇരുനൂറിലധികംപേരാണ് ആശ്രമം വിട്ടത്. അന്വേഷണത്തിന് അജ്ഞാതനായ ഒരാള്‍ അയച്ച കത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് സ്ത്രീകള്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും എം. നാരായണന്‍ പറഞ്ഞു.

ഗുര്‍മീതിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ അന്വേഷണം നടത്തുന്നതിന് ആശ്രമത്തില്‍ പ്രവേശിക്കുന്നത് ശ്രമകരമായിരുന്നെന്നും നാരായണന്‍ പറയുന്നു. കാസര്‍കോഡ് സ്വദേശിയായ നാരായണന്‍ സി.ബി.ഐ റിട്ടയേര്‍ഡ് ഡി.ഐ.ജിയാണ്.

Advertisement