Administrator
Administrator
മന്‍മോഹന്‍ നിര്‍വ്വികാരനായ പ്രധാനമന്ത്രി: ഹസാരെ ടീം
Administrator
Monday 15th August 2011 4:03pm

kiran-bediന്യൂദല്‍ഹി: അന്നാ ഹസാരെയുടെ നിരാഹാരസമരത്തെ വിമര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ഹസാരെ സംഘം രംഗത്തെത്തി. നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ ബില്‍ നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്നായിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ ബോധം നഷ്ടപ്പെട്ടതായി പ്രസ്ഥാവനയ്്ക്ക് മറുപടിയായി ഹസാരെ സംഘം പറഞ്ഞു. യു.പി.എ ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കിരണ്‍ ബേദി അഭിപ്രായപ്പെട്ടു.

‘ ഒരു വിധികര്‍ത്താവിന്റെ ഭാവത്തിലാണ് മന്‍മോഹന്‍ സംസാരിച്ചത്, പ്രതിഷേധിക്കാനുള്ള അവകാശമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാറിന്റെ താത്പര്യം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പ്രധാന മന്ത്രി ചെയ്യുന്നത്’.കിരണ്‍ ബേദി പറഞ്ഞു.

പരിശോധനയിലൂടെയും അഭിപ്രായ വോട്ടെടുപ്പിലൂടെയും ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ലോക്പാല്‍ ബില്ലില്‍ താത്പര്യമില്ലെന്ന് വ്യക്തമാണ്. എന്നിട്ടും ബില്ലുമായി മുന്‍പോട്ട് പോകുന്നത് സര്‍ക്കാറിന് ബോധമില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

എന്തിനാണ് ഹസാരെ നിരാഹാരം നടത്തുന്നതെന്ന് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല. ചതിക്കെതിരെയുള്ള സമരമാണിത്. മുന്‍പ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്ന പലകാര്യങ്ങളും ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിരാഹാരം മാത്രമാണ് ഇതിനെതിരെയുള്ള ഒരേയൊരു മാര്‍ഗ്ഗം. കിരണ്‍ ബേദി പറഞ്ഞു. എങ്ങനെയുള്ള ലോക്പാല്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement