എഡിറ്റര്‍
എഡിറ്റര്‍
യുവാക്കളുടെ നല്ല ഭാവിക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുക: കാശ്മീരി ജനതയോട് പ്രധാനമന്ത്രി
എഡിറ്റര്‍
Tuesday 25th June 2013 4:13pm

lineജനാധിപത്യ രീതിയില്‍ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയകള്‍ നടന്നാല്‍ മാത്രമേ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ കാര്യക്ഷമമായി നടക്കുകയുള്ളൂവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.line

manmohan

ജമ്മു-കാശ്മീര്‍: യുവാക്കളുടെ നല്ല ഭാവിക്ക് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കാശ്മീര്‍ ജനതയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
Ads By Google

ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുടെയും ശരിയായ പ്രതികരണമാണ് തിരഞ്ഞെടുപ്പ്. ഞാന്‍ നിങ്ങളോട് മുഴുവന്‍ പേരോടും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ നല്ല ഭാവിക്ക് നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം.

കാശ്മീരില്‍ 850 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റാറ്റില്‍ പവര്‍പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയകള്‍ നടന്നാല്‍ മാത്രമേ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ കാര്യക്ഷമമായി നടക്കുകയുള്ളൂവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

വരുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. സര്‍ക്കാരിനോട് അതൃപ്തിയുള്ള ഒരു വിഭാഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സയ്യിദ് അലി ഷാ ഗിലാനിയുടെ നേതൃത്വത്തില്‍ നടന്ന ഹൂറിയത്ത് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുണ്ടായിരുന്നു.

Advertisement