എഡിറ്റര്‍
എഡിറ്റര്‍
മഞ്ജു വാര്യരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ്; മഞ്ജു വാര്യര്‍ ഡോട്ട് കോം
എഡിറ്റര്‍
Saturday 8th June 2013 12:03pm

manju

മല്ലു പാപ്പരാസികള്‍ക്ക് എന്നും പ്രിയപ്പെട്ടയാളാണ് മഞ്ജു വാര്യര്‍. മഞ്ജു ദിലീപിനെ വിവാഹം ചെയ്ത തൊട്ടടുത്ത ദിവസം മുതല്‍ ഇരുവരെയും പറ്റി ഭാവനയില്‍ കഥ മെനഞ്ഞുണ്ടാക്കുകയായിരുന്നു ഇവരുടെ പ്രധാന പണി.

മഞ്ജുവും ദിലീപും പാപ്പരാസികളുടെ ഭാവനയില്‍ ഇതിനകം നൂറ് തവണയെങ്കിലും വിവാഹമോചിതരായിട്ടുണ്ട്. അടുത്ത കാലത്ത് മഞ്ജുവിന്റെ മേക്ക് ഓവര്‍ ഫോട്ടോ കൂടി വന്നതോടെ ഇത്തരം വാര്‍ത്തകള്‍ വീണ്ടും സജീവ ചര്‍ച്ചയായി.

Ads By Google

അഭിനയം നിര്‍ത്തി ഇത്ര വര്‍ഷമായിട്ടും മഞ്ജു എല്ലായിടത്തും നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇങ്ങനെ താന്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് കൊണ്ടാവും മഞ്ജു ഒരു തീരുമാനമെടുത്തിരിക്കുകയാണ്.

സ്വന്തമായി ഒരു വെബ് സൈറ്റ് തുടങ്ങുക. തന്നെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഇങ്ങനെ ലോകത്തെ അറിയിക്കുക. ഇങ്ങനെയെങ്കിലും പാപ്പരാസികളുടെ വായടപ്പിക്കാമെന്നാണ് മഞ്ജുവിന്റെ പ്രതീക്ഷ.

www.manjuwarrier.com എന്നാണ് വെബ് സൈറ്റിന്റെ പേര്. മഞ്ജു അഭിനയിച്ച സിനിമകളുടെയും നൃത്തപരിപാടികളുടെയും വീഡിയോയുമാണ് സൈറ്റില്‍ ഉണ്ടാവുക.  ഫേസബുക്കിലും മഞ്ജു ഉടന്‍ സജീവമാകുമെന്നാണ് അറിയുന്നത്.

Advertisement