എഡിറ്റര്‍
എഡിറ്റര്‍
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ അഭിനയ രംഗത്തേക്ക്
എഡിറ്റര്‍
Friday 21st June 2013 4:18pm

manju-warrier2

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നു. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പമാണ് മഞ്ജുവാര്യര്‍ എത്തുന്നത്.

നാല് ഭാഷയില്‍ ചിത്രീകരിക്കുന്ന പരസ്യത്തിലും അഭിനയിക്കുന്നത് മഞ്ജുവാര്യര്‍ തന്നെയാണ്. ഈ മാസം 29, 30 ,31 തിയ്യതികളില്‍ ഗോവയില്‍ വെച്ചാണ് പരസ്യത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

Ads By Google

പരസ്യചിത്രത്തിനായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും മഞ്ജു വാര്യര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

അമിതാഭ് ബച്ചനൊപ്പം മടങ്ങിവരാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മഞ്ജുവോ ദിലീപോ തയാറായിരുന്നില്ല.

അതേസമയം അധികം വൈകാതെ തന്നെ മഞ്ജു സിനിമയിലേക്കും കാലെടുത്തുവെക്കുമെന്നാണ് അറിയുന്നത്. രഞ്ജിത്, ഗീതു മോഹന്‍ ദാസ്, സത്യന്‍ അന്തിക്കാട് തുടങ്ങിയ ഏതെങ്കിലും സംവിധായകരുടെ സിനിമലൂടെയായിരിക്കും മഞ്ജുവിന്റെ മടങ്ങിവരവ് എന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് തയാറായത്. ആര്‍ക് ലൈറ്റിന്റെ പ്രഭയിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം എന്ന് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു.

1999ല്‍ ഇറങ്ങിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ദേശിയ തലത്തില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.

Advertisement