മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സിനിമയാകുന്നു; സുരാജിന്റെ നായികയായി മഞ്ജുവാര്യര്‍
Malayalam Cinema
മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സിനിമയാകുന്നു; സുരാജിന്റെ നായികയായി മഞ്ജുവാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th January 2020, 1:09 pm

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്‍ ഭാര്യ’ എന്ന കഥ സിനിമയാകുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമൂടുമാണ് നായിക നായകരാവുന്നത്.

എം.മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്.

ക്ലിന്റിന് ശേഷം ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ചില കൂട്ടിച്ചേര്‍ക്കലുകള്‍ കഥയില്‍ ഉണ്ടാകുമെന്നാണ് സൂചന.

ആദ്യമായാണ് സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും നായിക നായകരായി വെള്ളിത്തിരയില്‍ എത്തുന്നത്. നേരത്തെ കരിങ്കുന്നും 6 എന്ന ചിത്രത്തില്‍ നായികയും വില്ലനുമായി ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

DoolNews Video