എഡിറ്റര്‍
എഡിറ്റര്‍
ഉദാഹരണം സുജാത കാണാന്‍ മുഖ്യനെ ക്ഷണിച്ച് മഞ്ജു; തലസ്ഥാനത്ത് മുഖ്യമന്ത്രിയും മഞ്ജു വാര്യരും കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Tuesday 10th October 2017 6:45pm

 

തിരുവനന്തപുരം: സിനിമാതാരം മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമയായ ഉദാഹരണം സുജാതയുടെ പ്രൊമോഷന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ താരം മുഖ്യമന്ത്രിയെ സിനിമ കാണാനായി ക്ഷണിക്കുകയും ചെയ്തു.

ഉദാഹരണം സുജാതയുടെ സംവിധായകനായ ഫാന്റം പ്രവീണ്‍, നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രാക്കാട്ട്, നടന്‍ ജോജു ജോര്‍ജ്ജ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്ന സിനിമയാണ് ഉദാഹരണം സുജാതയെന്നും ചിത്രം കാണണമെന്ന് മഞ്ജു പറഞ്ഞതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


Also Read: ‘എത്ര സ്ത്രീകളുണ്ട് ആര്‍.എസ്.എസില്‍? ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ’; ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


മഞ്ജുവിനൊപ്പം നെടുമുടി വേണു, മമ്ത മോഹന്‍ദാസ്, അലന്‍സിയര്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഫാന്റം പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉദാഹരണം സുജാത.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement