എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടന് പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല: മഞ്ജു വാര്യര്‍
എഡിറ്റര്‍
Saturday 8th April 2017 10:59am

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടി മഞ്ജു വാര്യര്‍. മലയാളം ഇത്തവണയും വാനോളമുയര്‍ന്നെന്നും ലാലേട്ടന്‍ വീണ്ടും ദേശീയ തലത്തില്‍ അംഗീകരിക്കപ്പട്ടതില്‍ ഒരുപാട് സന്തോഷമെന്നും മഞ്ജു പറയുന്നു.

ലാലേട്ടനു കിട്ടുന്ന പുരസ്‌കാരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറില്ല. കാരണം ആ പ്രതിഭയെ തേടി എത്രയോ നേട്ടങ്ങള്‍ എത്തിയിരിക്കുന്നു, അര്‍ഹിച്ചിട്ടും അകന്നുപോയത് എത്രയോ എണ്ണമായിരുന്നെന്നും മഞ്ജു പറയുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭി കീഴടക്കിയ ഉയരം വളരെ വലുതാണെന്നും വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുമ്പോള്‍ അഭിനേത്രി എന്ന നിലയില്‍ തോന്നുന്ന അഭിമാനം ചെറുതല്ലെന്നും മഞ്ജു പറയുന്നു.

ശ്യാം പുഷ്‌ക്കരന്റെ രചനാ മികവ് കൂടുതല്‍ തിളക്കത്തോടെ സമ്മാനിതമാകുന്നതും ഹൃദ്യമായ കാഴ്ചയാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഹേഷിന്റെ പ്രതികാരത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ഹസ്തദാനം.


Dont Miss സര്‍ക്കാര്‍ എന്തുചെയ്യണമെന്ന് മാതൃഭൂമി തീരുമാനിക്കേണ്ട; പത്രപരസ്യവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ചാനല്‍ അവതാരകനോട് ദേഷ്യപ്പെട്ട് എ.എന്‍ ഷംസീര്‍ 


മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ പുരസ്‌കാരം പുലിമുരുകനിലൂടെ മലയാളത്തിലെത്തിച്ച പീറ്റര്‍ ഹെയ്ന്‍, ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളില്‍ ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് നേടിയ ജയദേവന്‍, അജിത് അബ്രഹാം ജോര്‍ജ്,നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പുരസ്‌കാരം നേടിയ സൗമ്യ തുടങ്ങിയവര്‍ക്കും അഭിനന്ദനമെന്നും മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

Advertisement