നിന്റെ കെട്ടിയവനില്ലേ ആ മൊട്ട അവനോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണം: കെ.പി.എ.സി ലളിതയെ കുറിച്ച് മഞ്ജു പിള്ള പറയുന്നു
Entertainment news
നിന്റെ കെട്ടിയവനില്ലേ ആ മൊട്ട അവനോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണം: കെ.പി.എ.സി ലളിതയെ കുറിച്ച് മഞ്ജു പിള്ള പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 8:02 am

മലയാളികളുടെ പ്രിയ താരമാണ് കെ.പി.എ.സി ലളിത വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ വളരെ പെട്ടെന്നാണ് കെ.പി.എ.സി ലളിത എന്ന നായിക വളര്‍ന്നത്.

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മായാവതിയമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ താരത്തിനായിരുന്നു. തട്ടീം മുട്ടീമില്‍ ലളിതയോടൊപ്പം അഭിനയിച്ച താരമാണ് മഞ്ജു പിള്ള ഇരുവരുടെയും സംഭാഷണങ്ങളും അടിപിടികളുമെല്ലാം ഒരുപോലെ പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്.

കെ.പി.എ.സി ലളിതയുടെ മരണ ശേഷം മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ ഭര്‍ത്താവും സംവിധായകനും സിനിമാറ്റോഗ്രാഫറുമായ സുജിത്തിനൊപ്പം സിനിമ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ തന്നോടാണ് ലളിതാമ്മ പറഞ്ഞിരുന്നത് എന്നാണ് മഞ്ജു പിള്ള പറയുന്നത്.

‘സീരിയല്‍ ഷൂട്ടിനിടയില്‍ വെച്ചാണ് ലളിതാമ്മയെ ഞാന്‍ ആദ്യമായി കണ്ടത്. നീ എസ്.പി അണ്ണന്റെ കൊച്ചുമോളല്ലേ? നിന്റെ തറവാട്ടിലൊക്കെ ഞാന്‍ വന്നിട്ടുണ്ട്. നിന്നെക്കാണാന്‍ എന്റെ ശ്രീക്കുട്ടിയെപ്പോലെ തന്നെയുണ്ടെന്നായിരുന്നു എന്നാണ് അന്ന് ലളിതാമ്മ പറഞ്ഞത്. ഒന്നോ രണ്ടോ സിനിമകളിലേ അമ്മയുടെ മകളായി അഭിനയിച്ചിട്ടുള്ളൂ. പിന്നീട് തട്ടീം മുട്ടീമിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. ഇടയ്ക്കിടക്ക് അമ്മ എന്നെ ഫളാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും.

ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയല്‍ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത് അത് അമ്മക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്. എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്.

അമര്‍ അക്ബര്‍ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവമുണ്ടായി. നിന്റെ കെട്ടിയവനില്ലേ ആ മൊട്ട, അവന്‍ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവനോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണം,’ മഞ്ജു പറയുന്നു.

Content Highlights: Manju Pillai says about KPAC Lalitha