എഡിറ്റര്‍
എഡിറ്റര്‍
മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ; നിര്‍ണായക വിവരം വെളിപ്പെടുത്തി പൊലീസ്
എഡിറ്റര്‍
Thursday 3rd August 2017 10:10am

കൊച്ചി: നടി മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തിരുന്നതായി പൊലീസ്. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തേടി പൊലീസ് രംഗത്തെത്തിക്കഴിഞ്ഞു.

മഞ്ജു വാരിയര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ.


Dont Miss ‘ഗോഡ്ഫാദറിന്’ കയ്യടിച്ചവര്‍ ആ പെണ്‍കുട്ടിയെ എന്തിന് ക്രൂശിക്കുന്നു; ഗുരുവായൂരിലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി ഹിമാ ശങ്കര്‍


ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മിമിക്രി താരം അബിയില്‍ നിന്ന് മൊഴിയെടുത്തു. വിവാഹ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമവും തുടരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസിന് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. മഞ്ജുവാര്യരെ വിവാഹം കഴിക്കുന്ന അവസരത്തില്‍ ആദ്യഭാര്യയുമായി ഒത്തുതീര്‍പ്പിലെത്തുകയും വിവാഹ രേഖ റദ്ദാക്കമെന്ന ഉറപ്പിന്‍മേല്‍ ബന്ധം ഒഴിവാകുകയുമാണ് ചെയ്തത്.

ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച രേഖ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ വിവാഹത്തിന് സാക്ഷികളായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement