എഡിറ്റര്‍
എഡിറ്റര്‍
9 ബാല്യവിവാഹങ്ങള്‍ തടഞ്ഞ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ഉത്തരവ്
എഡിറ്റര്‍
Tuesday 7th March 2017 8:31pm

 

മഞ്ചേരി: ബാല്യവിവാഹത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്ന ഒമ്പത് കുടുംബങ്ങളോട് ബാല്യവിവാഹം പാടില്ലെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി. കരുവാരക്കുണ്ടിലെ ഒമ്പത് ബാല്യവിവാഹങ്ങള്‍ തടഞ്ഞ് കൊണ്ടാണ് മഞ്ചേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പായര്‍ ഉത്തരവിട്ടത്.


Also read കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ഇനി വേറെ ആളെ നോക്കേണ്ട!; കേരളത്തില്‍ മഴ പെയ്തത് ‘വൃഷ്ടിയജ്ഞം’ നടത്തിയതിനാലെന്ന അവകാശവാദവുമായി ആചാര്യ എം.ആര്‍ രാജേഷ് 


ബാല്യവിവാഹ നിരോധന ഓഫീസര്‍ സാവിത്രീ ദേവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോതടി ഉത്തരവ്. മക്കളുടെ വിവാഹത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്ന 9 കുടുംബത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് 18 വയസ്സിനു മുമ്പുള്ള വിവാഹം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. 2006ലെ ബാല്യവിവാഹ നിരോധന നിയമം പ്രകാരമാണ് കോടതി വിധി.

കോടതി ഉത്തരവ് ലംഘിച്ച് വിവാഹത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് നിയമ സാധുത ഇല്ലാത്ത വിവാഹമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയ കോടതി ബാല്യവിവാഹ നിരോധന നിയമം 13 (10) പ്രകാരം രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കാവുന്നതാണെന്നും വ്യക്തമാക്കി. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞ ഒക്ടോബറില്‍ 12 ബാല്യവിവാഹങ്ങള്‍ തടഞ്ഞ് ഉത്തരവിട്ടതിന് ശേഷമുള്ള പ്രധാന വിധിയാണ് ഇന്നലെ മഞ്ചേരി കോടതി നടത്തിയിരിക്കുന്നത്.

ബാല്യവിവാഹ നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബോധവല്‍ക്കരണം നടത്തുന്ന ബാല്യ വിവാഹ നിരോധന ഓഫീസര്‍മാരുടെ പ്രവര്‍ത്തന ഫലമാണ് ഇന്നലത്തെ കോടതി വിധി. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിയമം ശക്തമായി നടപ്പിലാക്കനുമാണ് സാാമൂഹ്യ നീതി വകുപ്പ് ബാല്യ വിവാഹ നിരോധന ഓഫീസര്‍മാരുടെയും ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും തീരുമാനം.

Advertisement