സൗത്ത് ഇന്ത്യന്‍ താരങ്ങളോട് മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അവര്‍ ഇദ്ദേഹത്തിന്റെ പേര് പറയും: ശ്രദ്ധ നേടി മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍
Entertainment news
സൗത്ത് ഇന്ത്യന്‍ താരങ്ങളോട് മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അവര്‍ ഇദ്ദേഹത്തിന്റെ പേര് പറയും: ശ്രദ്ധ നേടി മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th May 2022, 6:15 pm

അന്തരിച്ച മലയാള സിനിമയുടെ പ്രിയ നടന്‍ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിച്ച് നടന്‍ മണിയന്‍പിള്ള രാജു. കൗമുദി മൂവീസിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ മണിയന്‍പിള്ള രാജുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നെടുമുടി വേണുവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്ന പുതുമുഖങ്ങളോട് അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നത് തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തില്‍ പറയുന്നത്.

”അദ്ദേഹം (നെടുമുടി വേണു) ഒരു നാന്നൂറ് പടത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു 350- 360 പടത്തിലും നല്ല വേഷങ്ങളാണ്. കൂടെ അഭിനയിക്കാന്‍ വരുന്നവരെയും ഹെല്‍പ് ചെയ്യും. ഒരു പുതുമുഖ നടന്‍ വേണുവിന്റെ കൂടെ അഭിനയിക്കാന്‍ വന്നാല്‍ വേണു അയാളെ പറഞ്ഞ് മനസിലാക്കി ചെയ്യിക്കും. അവനും കൂടെ നന്നാവും ആ സീനില്‍.

ഞാന്‍ വേണുവുമൊത്ത് ഒരു പത്തെണ്‍പത് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അക്കരെ നിന്നൊരു മാരന്‍ അടക്കം ഒരുപാട് സിനിമകളുണ്ട്. വേണു നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഒരുപാട് സിനിമകളുണ്ട്. താരാട്ട് എന്ന സിനിമയില്‍ വേണു നാഗവള്ളി, നെടുമുടി വേണു, ഞാന്‍ എന്നിങ്ങനെ മൂന്ന് ബ്രദേഴ്‌സ് ആണ് ഉള്ളത്. അതൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല. പ്രയന്റെ
(പ്രിയദര്‍ശന്‍) പടങ്ങളിലെല്ലാം പുള്ളി ഉണ്ടല്ലോ.

സൗത്ത് ഇന്ത്യയിലെ ആക്ടേഴ്‌സിനോട്, ഹീറോകളോടും ഹീറോയിന്‍സിനോടും മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ അവര്‍ നെടുമുടി വേണുവിന്റെ പേര് പറയും.

ഞങ്ങളുടെ യാത്രാമൊഴി എന്ന പടത്തില്‍ ശിവാജി സാര്‍ ഉണ്ടായിരുന്നു. ശിവാജി സാറിനെ പോലുള്ള ഒരു ഗ്രേറ്റ് കലാകാരന് വേണുവിന്റെ അടുത്തുള്ള ഒരു ആദരവും ബഹുമാനവും ഒക്കെ കാണണം. വാങ്കെ എന്ന് പറഞ്ഞ് വൈകുന്നേരം പിടിച്ചിരുത്തി പഴയ കാര്യങ്ങള്‍ പറയും. അദ്ദേഹത്തിന്റെ ജീവിതകാലത്തിലുണ്ടായ സംഭവങ്ങള്‍ പറയും.

ഞാനൊക്കെ ചെന്ന് അതിന്റെ അടുത്തിരിക്കും,” മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju talks about Nedumudi Venu