എഡിറ്റര്‍
എഡിറ്റര്‍
നികുതി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യദ്രോഹമെന്ന് മാണി
എഡിറ്റര്‍
Thursday 18th September 2014 6:52pm

km-mani

തിരുവനന്തപുരം: നികുതി ബഹിഷ്‌കരിക്കാനുള്ള സി.പി.എമ്മിന്റെ ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം.മാണി. ഇത്തരം നിലപാടുകള്‍ പാര്‍ട്ടികള്‍ക്ക് ഭൂഷണമല്ലെന്നും മാണി പറഞ്ഞു. സി.പി.എമ്മിന്റെ നികുതി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമെങ്കില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയിക്ക് തയ്യാറാണെന്നും മാണി അറിയിച്ചു.അടിസ്ഥാന നികുതി അല്‍പം ഉയര്‍ത്തിയതേ ഉള്ളുവെന്നും മദ്യത്തിനും സിഗരറ്റിനും വിലകൂട്ടിയതില്‍ രോഷം കൊള്ളേണ്ടതില്ലെന്നും മാണി പറഞ്ഞു.

സംസ്ഥാനത്തെ അധിക നികുതിക്കെതിരെ സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും അധിക നികുതിയും കൂട്ടിയ വെള്ളക്കരവും ബഹിഷ്‌കരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

നിയമ സഭ അംഗീകരിക്കാത്ത നികുതി അടയ്‌ക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനും അറിയിച്ചിരുന്നു.

സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തി ധവള പത്രം ഇറക്കണമെന്നും സാമ്പത്തിക പ്രതിസന്ധി നിയമ സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നികുതി പിരിവ് ഊര്‍ജ്ജിതമായിരുന്നുവെന്നും പിണറായി പറഞ്ഞിരുന്നു.

Advertisement