എഡിറ്റര്‍
എഡിറ്റര്‍
മണിപ്പാല്‍ കൂട്ടമാനഭംഗം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
എഡിറ്റര്‍
Monday 24th June 2013 4:20pm

women

മംഗലാപുരം: മണിപ്പാലില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു.

രണ്ടു പ്രതികളുടെ രേഖാചിത്രമാണ് പൊലീസ് തയാറാക്കിയത്. സംഭവം നടന്ന സ്ഥലത്തെ നാട്ടുകാരെ രേഖാചിത്രം കാണിച്ചാണു പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നത്.

Ads By Google

അതേസമയം മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂര ബലാത്സംഗത്തി നിരയായ സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു.

അതിനിടെ, സംഭവത്തില്‍ അന്വേഷണസംഘം ചോദ്യംചെയ്ത അമ്പതോളം പേരില്‍ നാലു പേരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടി കര്‍ശന ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടന്നുവരുകയാണ്.

Advertisement