എഡിറ്റര്‍
എഡിറ്റര്‍
മണിപ്പാല്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ പീഡിപ്പിച്ചു
എഡിറ്റര്‍
Sunday 23rd June 2013 4:55pm

girl

ബാംഗ്ലൂര്‍: മണിപ്പാലില്‍ കൂട്ടബലാത്സംഗത്തിനിരയായ മലയാളി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മൂന്ന് പേര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഓട്ടോ ഡ്രൈവറടക്കം മൂന്ന് പേരാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Ads By Google

പ്രതികളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പീഡിപ്പിച്ചതിന് ശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് തനിച്ചാണ് ഹോസ്റ്റല്‍ വരെ എത്തിയത്.

മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ഇന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചിരുന്നു.

ഇതേ ആശുപത്രിയില്‍ തന്നെയാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നതും. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് അറിയിച്ചിരുന്നു.

Advertisement