എഡിറ്റര്‍
എഡിറ്റര്‍
ത്രിപുരയില്‍ അടുത്ത തവണയും മണിക്ക് സര്‍ക്കാര്‍ തന്നെ സി.പി.ഐ.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
എഡിറ്റര്‍
Saturday 2nd September 2017 8:28pm

 

 

ന്യൂദല്‍ഹി: ത്രിപുര നിയമസഭയിലേക്ക് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മണിക്ക് സര്‍ക്കാര്‍ തന്നെ മത്സരിക്കും. വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന മണിക്ക് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

മണിക്ക് സര്‍ക്കാറിനെ തെരഞ്ഞെടുത്ത കാര്യം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പുകാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍തത്ഥിയെ മുന്‍ കൂട്ടി പ്രഖ്യാപിക്കുകയായിരുന്നു.


Also read ത്രിപുരയില്‍ നിന്നൊരു ചുവപ്പന്‍ പോരാളി


1978 മുതല്‍ ത്രിപുര ഭരിക്കുന്നത് സി.പി.ഐ.എം ആണ് ഇതില്‍ 1988-92 കാലഘട്ടത്തില്‍ ഭരണം കൈവിട്ടു പോയിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി മണിക്ക് സര്‍ക്കാറാണ് ത്രിപുരയുടെ മുഖ്യമന്ത്രി.

Advertisement