എഡിറ്റര്‍
എഡിറ്റര്‍
റബേക്കയാവാന്‍ ഐശ്വര്യ
എഡിറ്റര്‍
Thursday 4th October 2012 1:23pm

അമ്മയായതിന് ശേഷം ഐശ്വര്യ റായ് ബച്ചന്‍ തിരിച്ചെത്തുന്നു. പ്രശസ്ത നോവല്‍ റബേക്കയിലെ നായികയായിട്ടായിരിക്കും ഐശ്വര്യ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ബ്രിട്ടീഷ് സാഹിത്യകാരി ഡാഫെ ദു മൊറിയെയുടെ നോവലാണ് റബേക്ക. ഈ നോവലിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം.

Ads By Google

ഭര്‍ത്താവിന്റെ ആദ്യഭാര്യയുമായി വീട്ടുജോലിക്കാരി തന്നെ താരതമ്യം ചെയ്യുന്നതില്‍ സങ്കടപ്പെടുന്ന സ്ത്രീയാണ് റബേക്ക. തുടര്‍ന്നുള്ള അവളുടെ തിരിച്ചറിവുകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം.

മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനിയാണ് ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചത്. മണി ഇപ്പോള്‍ തന്റെ ‘കടല്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണെന്നും അതിനുശേഷമേ പുതിയ സിനിമയുണ്ടാവുള്ളൂ എന്നും സുഹാസിനി പറഞ്ഞു.

Advertisement