ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് മാണി സി കാപ്പനും തോമസ് ചാണ്ടിയും
kERALA NEWS
ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് മാണി സി കാപ്പനും തോമസ് ചാണ്ടിയും
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 9:39 am

പാല: ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എന്‍.സി.പി നേതാക്കള്‍. പി.ജെ ജോസഫ് യു.ഡി.എഫ് വിട്ട് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസഫ് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.

അപമാനം സഹിച്ച് പി.ജെ ജോസഫ് യു.ഡി.എഫില്‍ നില്‍ക്കരുതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്റെ നിലപാടുകളെ പിന്തുണച്ച് തോമസ് ചാണ്ടിയും രംഗത്ത് വന്നു. യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്‍.സി.പി ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

നേരത്തെ ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

ജോസഫിനെ യു.ഡി.എഫ് സമ്മേളനം അപമാനിച്ചുവെന്നും കോടിയേരി പറഞ്ഞിരുന്നു. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു. ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുവെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.