എഡിറ്റര്‍
എഡിറ്റര്‍
മംഗളത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ വീണ്ടും പരിശോധന; ചാനല്‍ ജീവനക്കാരിയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി
എഡിറ്റര്‍
Monday 3rd April 2017 3:36pm

തിരുവനന്തപുരം: ഫോണ്‍വിവാദത്തില്‍ മംഗളം ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ വീണ്ടും പോലീസ് പരിശോധന. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

ഞായറാഴ്ചയും ചാനലിന്റെ ആസ്ഥാനത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ചാനലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചിരുന്നില്ല.

ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നത്തേയും പരിശോധനയെന്നാണ് അറിയുന്നത്.

അതിനിടെ എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ഇവര്‍ കോടതിയില്‍ ഹാജരാകാത്തത് നിയമം അനുസരിക്കില്ല എന്നതിന്റെ തെളിവാണ് എന്നും കോടതി വിമര്‍ശിച്ചു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


Dont Miss ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


ശശീന്ദ്രനെ കുടുക്കിയ ലൈംഗിക ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ സി.ഇ.ഒ ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെ ചാനലുമായി ബന്ധപ്പെട്ട ഒന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറി എന്നുപറഞ്ഞുകൊണ്ടായിരുന്നു മംഗളം ചാനല്‍ പ്രസ്തുത വാര്‍ത്ത കൊടുത്തത്. ഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം എ.കെ.ശശീന്ദ്രന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം ഇതൊരു സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നുവെന്നും ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആണ് മന്ത്രിയെ വിളിച്ചതെന്നും തെറ്റ് സംഭവിച്ചുവെന്നും പറഞ്ഞ് ചാനല്‍ മേധാവി മാപ്പ് പറയുകയായിരുന്നു.

Advertisement