അഗ്യൂറോയ്ക്ക് ഹാട്രിക്; ചെല്‍സിയെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി
Football
അഗ്യൂറോയ്ക്ക് ഹാട്രിക്; ചെല്‍സിയെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th February 2019, 8:54 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ ചെല്‍സിയെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. സെര്‍ജ്യോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി മിന്നും ജയം നേടിയത്.

ഗോള്‍ വേട്ടക്ക് തുടക്കമിട്ട റഹീം സ്റ്റര്‍ലിങ്ങിന്റെ ഇരട്ട ഗോളും സിറ്റിയുടെ വിജയത്തിന് കരുത്തേകി. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സ്റ്റര്‍ലിങ് ചെല്‍സി വലയില്‍ പന്ത് എത്തിച്ചു.

13, 19 മിനിറ്റുകളില്‍ എതിര്‍വലകുലുക്കിയ സെര്‍ജ്യോ അഗ്യൂറോ 56ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാട്രിക് കുറിച്ചു. 25ാം മിനിറ്റില്‍ ഗുണ്ടോഗനും ലക്ഷ്യം കണ്ടിരുന്നു. 80ാം മിനിറ്റിലാണ് റഹീം സ്റ്റര്‍ലിങ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് മാഞ്ചസ്റ്റര്‍സിറ്റി ഒന്നാം സ്ഥാനത്തെത്തി. ചെല്‍സി ആറാം സ്ഥാനത്താണ്.

സ്പാനിഷ് ലാലീഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയെ, അത്‌ലറ്റിക് ക്ലബ്ബ് ഗോള്‍രഹിത സമനിലയില്‍ കുടുക്കി. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്, സാസുളോയേ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.

ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞ മത്സരത്തിലാണ് യുവന്റസിന്റെ ജയം.