Administrator
Administrator
50% സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍
Administrator
Tuesday 28th June 2011 12:11pm

muringoor case
ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 50% സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശന തീയ്യതി ഒരുമാസം നീട്ടണമെന്ന ഹരജി പരിഗണിക്കവെയാണ് അസോസിയേഷന്‍ ഈ നിലപാട് അറിയിച്ചത്.

സര്‍ക്കാരുമായി കരാറിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് അസോസിയേഷനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു.

മാനേജ്‌മെന്റ് അസോസിയേഷന് പ്രവേശന തീയ്യതി നീട്ടിനല്‍കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാരാഞ്ഞു. ഈ മാസം 30നകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ എന്തുകൊണ്ടാണ് സര്‍ക്കാരിനെ കക്ഷിയാക്കാത്തതെന്നും സുപ്രീംകോടതി ചോദിച്ചു.

തീയ്യതി നീട്ടി നല്‍കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യം മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം പ്രവേശനം പൂര്‍ത്തിയാക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അസോസിയേഷനോട് ആവശ്യപ്പെട്ടു.

ക്രിസ്റ്റിയന്‍ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ പകുതി സീറ്റുകള്‍ സര്‍ക്കാരിന് നല്‍കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ മാറ്റിയത്.

Advertisement