എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു; ഗുരുതര പരിക്കുകളുമായി യുവാവ് ആശുപത്രിയില്‍
എഡിറ്റര്‍
Sunday 2nd April 2017 12:32pm

Representetive Image

കണ്ണൂര്‍: സെല്‍ഫി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പയ്യാമ്പലം ബീച്ചില്‍ കുതിരയോടൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയായിരുന്ന യുവാവിനെ കുതിര കടിക്കുകയായിരുന്നു. താഴെച്ചൊവ്വ സ്വദേശി സജിത്താണ് കുതിരയുടെ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പയ്യാമ്പലം ബീച്ചിലുള്ള സവാരിക്കുതിരക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടനം. യുവാവിന്റെ നെഞ്ചിന്റെ വലതുഭാഗം കുതിര കടിച്ചുപറിഞ്ഞു.


Dont Miss ശശീന്ദ്രന് മാനഹാനി വരുത്തുക; ചാനല്‍ റേറ്റിങ് കൂട്ടുകൂട്ടുക; മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്: എഫ്.ഐ.ആര്‍ പുറത്ത് 


ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിരവധി ടൂറിസ്റ്റുകളുടെ സന്ദര്‍ശന കേന്ദ്രമാണ് പയ്യാമ്പലം ബിച്ച്. ഇവിടെ കുതിര സവാരിയും പതിവാണ്.

Advertisement