ഇത് ഈച്ചയെ തുരത്താനുള്ള പോരാട്ടം; മാന്‍ v/s ബീ നെറ്റ്ഫ്‌ലിക്‌സില്‍
Entertainment news
ഇത് ഈച്ചയെ തുരത്താനുള്ള പോരാട്ടം; മാന്‍ v/s ബീ നെറ്റ്ഫ്‌ലിക്‌സില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 3:56 pm

റൊവാന്‍ അറ്റ്കിന്‍സണ്‍ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ കോമഡി സീരീസായ മാന്‍ ഢ/ട ബീ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. വീടിന്റെ മേല്‍നോട്ട ചുമതലയുള്ള ഒരാളും ആ വീട്ടിലെത്തുന്ന വികൃതിയായ തേനീച്ചയും തമ്മിലുള്ള കഥയാണ് സീരീസിന്റെ ഇതിവൃത്തം.

സ്ട്രീമിങ് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 10 എപ്പിസോഡുകള്‍ അടങ്ങിയതാണ് സീരീസ്.

റൊവാന്‍ അറ്റ്കിന്‍സണും വില്യം ഡവിസും ചേര്‍ന്നാണ് സീരിസിന്റെ തിരകഥ എഴുതിയിരിക്കുന്നത്.

റൊവാന്‍ അറ്റ്കിന്‍സനൊപ്പം ബ്രിട്ടീഷ് നടി ജിംങ് ലൂസിയും സീരിസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടോം ബാസ്ഡന്‍, ജൂലിയന്‍ റൈന്‍ഡ്, ഗ്രിഗറി മക്ഹഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ചിരിച്ച് അസ്വദിച്ച് കാണാനുള്ള സീരിസാണ് മാന്‍ ഢ/ട ബീ എന്ന അഭിപ്രായമാണ് സീരീസ് കണ്ടവര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.

Content Highlight : Man vs bee started streaming on Netflix