എഡിറ്റര്‍
എഡിറ്റര്‍
മലബാര്‍ ഗോള്‍ഡില്‍ പാകിസ്താന്‍ സ്വാതന്ത്രദിനം ആഘോഷിച്ചെന്ന പ്രചരണം നടത്തിയ മലയാളി യുവാവിന് രണ്ടര ലക്ഷം ദിര്‍ഹം പിഴ
എഡിറ്റര്‍
Tuesday 14th March 2017 10:17pm


ദുബായ്: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയായ ബിനീഷ് പുനനക്കല്‍ അറുമുഖനാണ് കോടതി ശിക്ഷ വിധിച്ചത്.

രണ്ടര ലക്ഷം ദിര്‍ഹമാണ് പിഴയായി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക്, ഇര്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ദുരുപയോഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചരണം നടത്തിയതിനും കേസെടുത്തിരുന്നു.


Also Read: രേഖയോ?ഏത് രേഖ! ;മോദി പാസ്സായെന്നു പറയുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ രേഖ കയ്യിലില്ലെന്ന് ദല്‍ഹി സര്‍വ്വകലാശാല


മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍ പാകിസ്താന്‍ സ്വാതന്ത്ര ദിനം ആഘോഷിച്ചെന്ന തരത്തില്‍ ചിത്രവും സന്ദേശവും പ്രചരിക്കുകയായിരുന്നു. ഇതോടൊപ്പം പാകിസ്താന്‍ സ്വദേശികളടക്കമുള്ളവര്‍ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ലോഗോ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു.

പാകിസ്താന്‍ സ്വദേശികളും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ളവരും ജോലി ചെയ്യുന്ന യു.എ.ഇയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്.

ചിത്രങ്ങളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയതോടെ ജ്വല്ലറി അധികൃതര്‍ മുറഖാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാപ്പപേക്ഷിച്ച് പ്രതി രംഗത്തെത്തിയതോടെ മലബാര്‍ ഗ്രൂപ്പ് പരാതി പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ രാജ്യത്തിന്റെ നിയമം ലംഘിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുക്കുകയായിരുന്നു.


Dont Miss: ആവശ്യമായ പിന്തുണയുണ്ടെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടില്ല: മനോഹര്‍ പരീക്കര്‍


സമൂഹമാധ്യമങ്ങളില്‍ ഇത്തരം അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും നിയമത്തിന് മുന്നില്‍ ഒരു പോലെ കുറ്റക്കാരാണ്. യു.എ.ഇ സര്‍ക്കാരും നിയമവും സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവ്വമായി കാണുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.

Advertisement