സുപ്രീം കോടതിക്ക് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യാശ്രമം
national news
സുപ്രീം കോടതിക്ക് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യാശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 3:17 pm

ന്യൂദല്‍ഹി: സുപ്രീം കോടതിക്ക് മുന്നില്‍ വെച്ച് മധ്യവയസ്‌കന്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്.

നോയ്ഡ സ്വദേശിയായ 50 വയസുകാരന്‍ രാജ്ഭര്‍ ഗുപ്ത എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്ത് കാരണത്താലാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Man Sets Himself On Fire Outside Supreme Court, Hospitalised