എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയ്ക്ക് പൊലീസുകാരനുമായി വിവാഹേതര ബന്ധം ; മനം നൊന്ത 32-കാരന്‍ ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Friday 28th April 2017 9:18pm

ന്യൂദല്‍ഹി: ജി.ടി.ബി മെട്രോ സ്‌റ്റേഷന് സമീപം 32 വയസുള്ള യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഞ്ജയ് ശര്‍മ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു പൊലീസുകാരനുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.


Also Read: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും പെണ്‍വാണിഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍


ബന്ധത്തെ എതിര്‍ത്തതിന് പൊലീസുകാരന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സഞ്ജയ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഉച്ച തിരിഞ്ഞ് മുന്നരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെട്രോ സ്‌റ്റേഷന്റെ പടികളില്‍ സഞ്ജയ് വീണു കിടക്കുന്നത് കണ്ട യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അദ്ദേഹം മരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ആരോപണവിധേയനായ പൊലീസുകാരന് സമന്‍സ് അയച്ചിട്ടുണ്ട്. കള്ള കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ സഞ്ജയിനെ ഭീഷണിപ്പെടുത്തിയത്.

Advertisement