എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു;സംഭവത്തില്‍ ദുരൂഹത
എഡിറ്റര്‍
Sunday 13th August 2017 6:31pm


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് കഴുത്തിന് പിന്നില്‍ വെടിയേറ്റു മരിച്ചു. മനത്തുമംഗലം സ്വദേശി മാസിന്‍ എന്ന ഇരുപത്തി ഒന്നുവയസ്സുകാരനാണ് മരിച്ചത്. കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ മാസിനെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അശുപത്രിയില്‍ എത്തിച്ചവര്‍ പിന്നീട് അപ്രത്യക്ഷരായി.

റേഡിയാളജി വിദ്യാര്‍ത്ഥിയായ മാസിനെ വൈകുന്നേരം 5.45 നോടെയാണ് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുന്ന് പേര്‍ ചേര്‍ന്ന് ബൈക്കില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു.

എയര്‍ഗണില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം

Advertisement