ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മദ്യലഹരിയില്‍ തര്‍ക്കം; വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 11:02pm

കല്‍പറ്റ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ഇന്ന് വൈകീട് ആറരയോടെ കോണിച്ചിറ പൂതാടി ചെറുകുന്നിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളി സന്തോഷ് ആണ് മരിച്ചത്.

സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ പൊലീസ് തിരയുകയാണ്.രണ്ടാഴ്ച മുന്‍പാണ് സന്തോഷ് വയനാട്ടിലെത്തിയത്. ടാപ്പിങ് തൊഴില്‍ അവസാനിപ്പിച്ച നാട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായതായിരുന്നു സന്തോഷ്.

തിരിച്ചുപോകുന്നതിന് മുമ്പ് സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ രതീഷ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

DoolNews Video”

Advertisement