മദ്യലഹരിയില്‍ യുവാവ് ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് ചെളിയില്‍ പൂണ്ട് മരിച്ചു
kERALA NEWS
മദ്യലഹരിയില്‍ യുവാവ് ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് ചെളിയില്‍ പൂണ്ട് മരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 31st December 2018, 8:16 am

അടിമാലി:മദ്യലഹരിയില്‍ യുവാവ് ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് ചെളിയില്‍ പൂണ്ട് മരിച്ചു. കെന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് ആണ് ചെളിയില്‍ പൂണ്ട് മരിച്ചത്. 36 വയസായിരുന്നു. രാജേഷിനെ ഡാമിലേക്ക് തള്ളിയിട്ട സംഭവത്തില്‍ സുഹൃത്ത് കണ്ണാടിപാറ മംഗളകുന്നേല്‍ സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട രാജേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് മീന്‍പിടിക്കാനായി മരക്കാനം-മുനിയറ റോഡിന് സമീപത്ത് പോയതായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീത് ഡാമില്‍ നീന്തുന്നത് കണ്ട സോളമന്‍ രാജേഷിനോട് നീന്താന്‍
ആവശ്യപ്പെട്ടു.

Also Read  തീരദേശ പരിപാലന നിയമ ഭേദഗതി: സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന തേനില്‍ പൊതിഞ്ഞ കാളകൂട വിഷം

തുടര്‍ന്ന് ആവശ്യം നിരസിച്ച രാജേഷിനെ സോളമന്‍ ഡാമിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കരയിലേക്ക് നീന്തി രക്ഷപ്പെടാന്‍ രാജേഷ് ശ്രമിച്ചെങ്കിലും ചെളിയില്‍ പൂണ്ട് മുങ്ങി പോകുകയായിരുന്നു.

മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചയിലേക്ക് മാറ്റി. കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് സോളമനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

DoolNews Video