എഡിറ്റര്‍
എഡിറ്റര്‍
‘വാസ്തു ഐശ്വര്യം കൊണ്ടുവന്നില്ല’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി
എഡിറ്റര്‍
Tuesday 17th October 2017 11:26am

 

വിജയപുര: വാസ്തു ശില്‍പ്പികളുടെ നിര്‍ദ്ദേശപ്രകാരം വീട് പുനര്‍നിര്‍മ്മിച്ചിട്ടും ഐശ്വര്യം വന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയില്‍ വാസ്തു ഉപദേശകമ്പനിക്കെതിരെ പരാതി. കര്‍ണാടകയിലെ വിജയപുര സ്വദേശിയായ മഹാദേവ് ദുധിഹാലാണ് വാസ്തു ശാസ്ത്രത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്.

പത്രത്തില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പാണ് മഹാദേവ് വാസ്തു ഏജന്‍സിയെ സമീപിക്കുന്നത്. 11,600 രൂപ പരിശോധന ഫീസായി വാങ്ങുകയും ചെയ്തു. പിന്നീട് വാസ്തു ശാസ്ത്രമനുസരിച്ച് വീട് പുതുക്കിപ്പണിയണമെന്നും നിര്‍ദ്ദേശിച്ചു.


Also Read: ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


മക്കളുടെ കല്യാണം നടക്കണമെങ്കില്‍ വീടിനുള്ളിലെ ദുഷ്ടശക്തികളെ പുറത്താക്കണമെന്നും വീട് പുതുക്കിപ്പണിയണമെന്നുമായിരുന്നു ഇതിനായി വാസ്തു ഏജന്‍സി പറഞ്ഞ ന്യായം. എട്ടുമാസത്തിനുള്ളില്‍ ‘ പോസിറ്റീവായ മാറ്റ’ങ്ങളുണ്ടാവുമെന്നും ഇവര്‍ പറഞ്ഞതായി മഹാദേവ് പറയുന്നു.

അഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കി വീട് പുനര്‍നിര്‍മ്മിച്ചെങ്കിലും മക്കള്‍ അവിവാഹിതരായി തുടരുകയാണെന്നും ഇയാള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഇതേ ആവശ്യമുന്നയിച്ച് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Advertisement