എഡിറ്റര്‍
എഡിറ്റര്‍
കുത്തേറ്റ് വഴിയില്‍ കിടന്ന് വെള്ളത്തിനായി യാചിച്ച യുവാവിനെ തിരിഞ്ഞുനോക്കാതെ വീഡിയോ എടുത്ത് ജനക്കൂട്ടം
എഡിറ്റര്‍
Thursday 24th August 2017 5:03pm

ന്യൂദല്‍ഹി: മാരകമായി ആക്രമിക്കപ്പെട്ട് രക്തമൊലിപ്പിച്ച് വഴിയില്‍ കിടന്ന് വെള്ളത്തിനായി യാചിച്ച യുവാവിനെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം വീഡിയോ എടുക്കാന്‍ ശ്രമിച്ചു. യുവാവ് പിന്നീട് മരിച്ചു. ദല്‍ഹിയിലാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരതയും ദയാരാഹിത്യവും വെളിവാക്കുന്ന സംഭവമുണ്ടായത്.

നെഞ്ചില്‍ തറച്ച രണ്ട് കത്തിയുമായി ഏറെ നേരം സഹായമഭ്യര്‍ത്ഥിച്ച് റോഡില്‍ കിടന്ന അസ്‌കര്‍ അലി ഒരു കത്തി തനിയെ ഊരിമാറ്റിയെങ്കിലും രണ്ടാമത്തേത് മാറ്റാന്‍ അസ്‌കറിനായില്ല. ഈ സമയം മുഴുവന്‍ കാഴ്ച കണ്ട് മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്ന ആളുകളോട് വെള്ളം വേണമെന്ന് ആംഗ്യം കാണിച്ച് പറഞ്ഞെങ്കിലും ആരു ചെവിക്കൊണ്ടില്ല.


Also Read:നിരീക്ഷണത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാമെന്ന ബി.ജെ.പി നയത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് രാഹുല്‍ ഗാന്ധി


ജോലിസ്ഥലത്തുവെച്ചാണ് അസ്‌കര്‍ അലിയ്ക്ക് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് രണ്ട്‌പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലിയോട് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന അലിയെ കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ തന്റെ സഹോദരന്‍ ക്രിമിനലല്ലെന്ന് അസ്‌കര്‍ അലിയുടെ സഹോദരന്‍ ഇമാം പറയുന്നു. സഹോദരനെതിരെ ഒരു ക്രിമിനല്‍ കേസ് പോലുമില്ലെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

പ്രതികളിലൊരാളുടെ ഭാര്യയുമായി സഹോദരന് ബന്ധമുണ്ടായിരുന്നെന്നും ഇതിന്റെ പകയിലാണ് സഹോദരനെ ആക്രമിച്ചതെന്നും ഇമാം പറയുന്നു.

Advertisement