എഡിറ്റര്‍
എഡിറ്റര്‍
കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്
എഡിറ്റര്‍
Thursday 31st August 2017 1:08pm

സാന്‍ഫ്രാന്‍സിസ്‌കോ: കൊതുകിനെ കൊന്ന് അതിന്റെ ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്. ജപ്പാന്‍ സ്വദേശിയ്ക്കാണ് ഈ ഗതി വന്നത്.

അധിക്ഷേപകരമായ ട്വീറ്റുകള്‍ ട്വിറ്റര്‍ പിന്‍വലിക്കുകയും അത് ചെയ്തവരെ വിലക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കൊതുകിനെ കൊന്ന ചിത്രമിട്ടതിന്റെ പേരില്‍ വിലക്കു കല്‍പ്പിച്ച നടപടി സോഷ്യല്‍ മീഡിയകളില്‍ പരിഹാസമേറ്റുവാങ്ങിയിരിക്കുകയാണ്.

@nemuismywife എന്ന അക്കൗണ്ടാണ് ട്വിറ്റര്‍ വിലക്കിയത്. ആഗസ്റ്റ് 20നാണ് ഇയാള്‍ കൊതുകിനെകൊന്നത്. ടി.വി കാണുന്നതിനിടെയായിരുന്നു സംഭവം.

കൊതുകിനെ കൊന്നതിനുശേഷം അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ ഞാന്‍ റിലാക്‌സ് ചെയ്ത് ടി.വി കാണുമ്പോള്‍ കടിക്കാമെന്നു കരുതിയോ?’ എന്നൊരു കുറിപ്പും ട്വീറ്റിനൊപ്പമിട്ടിരുന്നു.


Also Read: പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്ന യുക്തിയുമായി ആര് മുമ്പോട്ട് വന്നാലും എതിര്‍ത്തിരിക്കും: സ്വാശ്രയ വിഷയത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ


ഇതിനു പിന്നാലെ ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം @DaydreamMatcha, എന്ന പുതിയ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിക്കുകയുമായിരുന്നു.

‘ഞാനൊരു കൊതുകിനെ കൊന്നു എന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പഴയ അക്കൗണ്ട് മരവിപ്പിച്ചു. ഇത് എന്തെങ്കിലും ലംഘനമാണോ?’ എന്നു ചോദിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്.

Advertisement