മലപ്പുറത്ത് നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം
Kerala News
മലപ്പുറത്ത് നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2022, 9:39 am

മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം. അപകടകരമായുള്ള ഡ്രൈവിങ് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികളെ മര്‍ദിച്ചു. ഈ മാസം 16 ന് ആയിരുന്നു സംഭവം.

തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറാണ് പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്തത്. അസ്ന, ഹംന എന്നീ സഹോദരിമാര്‍ക്കാണ് മര്‍ദനമേറ്റത്. കാറില്‍ യാത്ര ചെയ്തിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരുചക്ര വാഹനയാത്രക്കാരായ പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

യുവാവ് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു.
പ്രദേശത്തുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുവാവിന് എതിരെ പൊലീസ് കേസെടുത്തു.

 

Content Highlights: man attacked girls On road Malappuram