ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ യുവാവിന്റെ ചെരിപ്പേറ്
national news
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ യുവാവിന്റെ ചെരിപ്പേറ്
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 5:24 pm

പാറ്റ്‌ന:ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ യുവാവിന്റെ ചെരിപ്പേറ്. ഔറംഗാബാദ് സ്വദേശിയായ ചന്ദന്‍ കുമാറാണ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. ഇന്നലെ ജനതാദള്‍ യുണൈറ്റഡിന്റെ യുവ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കായുള്ള സമ്മേളനത്തിനിടയിലാണ് സംഭവം. സംവരണം കാരണവും ജോലി ലഭിച്ചില്ലെന്നാരോപിച്ചാണ് യുവാവ് ചെരിപ്പെറിഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:ശബരിമലയില്‍ സ്ത്രീ സാന്നിധ്യം ദേവിസാന്നിധ്യം പോലെ; സ്ത്രീപ്രവേശനത്തെ പിന്തുണച്ച് പന്തളം മുന്‍രാജാവ് പി.രാമവര്‍മ

“”നിരവധി തവണ ജോലിക്ക് അപേക്ഷിച്ചു. അപ്പോഴെല്ലാം സംവരണത്തിന്റെ പേരില്‍ എനിക്ക് ജോലി ലഭിച്ചില്ല.ഉന്നതകുല ജാതിക്കാരനായതിനാലാണോ എനിക്ക് ജോലി കിട്ടാത്തത”” ചന്ദന്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്താതെ പിന്നോക്ക വിഭാഗങ്ങള്‍ നല്‍കുന്ന പരാതിയില്‍ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന നിയമനം പ്രാബല്യത്തില്‍ വരാനിരിക്കെ ബീഹാറില്‍ പ്രതിഷേധം ശക്തമാകുകയാണ്.കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്നോക്ക വിഭാഗ സംഘടനയായ സ്വര്‍ണസേന കരിങ്കൊടി കാണിച്ചിരുന്നു.