എഡിറ്റര്‍
എഡിറ്റര്‍
കൊലപാതകം നടത്തിയതിന് പങ്കാളിയെന്ന് പത്രസമ്മേളനത്തിനിടെ വെളിപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
എഡിറ്റര്‍
Thursday 21st September 2017 7:04pm

ചിത്രം കടപ്പാട് മാതൃഭൂമി

കോട്ടയം: മയക്കുമരുന്ന് സെക്‌സ് റാക്കറ്റില്‍ അംഗമായിരുന്നെന്നും സംഘം നടത്തിയ കൊലപാതകത്തില്‍ പങ്കാളിയായിരുന്നെന്നും വെളിപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.വൈക്കം സ്വദേശിയായ എം.കെ. സിബിയെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം പ്രസ്‌ക്ലബ്ബില്‍ വൈക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍ വാണിഭ-മയക്കുമരുന്ന് സംഘാംഗമായിരുന്നെന്ന് പറഞ്ഞ് കൊണ്ട് സിബി പത്രസമ്മേളനം നടത്തിയത്.ഭര്‍ത്താക്കന്‍മാര്‍ക്ക് ലഹരിമരുന്നു നല്‍കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വലയിലാക്കി വരികയാണെന്നും ഇയാള്‍ പറഞ്ഞു.

മുന്‍പ് ഈ സംഘത്തില്‍ അംഗമായിരുന്ന താന്‍ ഇവര്‍ ചെയ്ത പല ക്രൂര കൃത്യങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാലത്ത് കോയമ്പത്തൂരില്‍ വച്ച് വാച്ച് വില്‍പനക്കാരനെ സംഘത്തലവന്‍ ഇടിച്ചു കൊന്നതായും കോടതിയില്‍ ഹാജരായി ഇക്കാര്യങ്ങള്‍ ഏറ്റുപറയാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു.


Also Read മലേറിയയും ടിബിയും എച്ച്.ഐ.വിയും തുടച്ചുനീക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രിയുടെ ട്വീറ്റ്; ഏത് രാജ്യത്ത് നിന്നെന്ന പരിഹാസവുമായി യൂസര്‍മാര്‍


എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇയാള്‍ക്ക് മാനസികപ്രയാസങ്ങള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.

കൊലപാതകത്തില്‍ പങ്കാളിയാണെന്ന് വെളിപ്പെടുത്തിയതോടെ പ്രസ്‌ക്ലബ്ബ് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Advertisement