മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളുമായി മംമ്ത; വൈറലായി 'ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്'
Malayalam Cinema
മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളുമായി മംമ്ത; വൈറലായി 'ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്'
ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 2:04 pm

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ ‘ലോകമേ’ റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ‘ലോകമേ’ റിലീസ് ചെയ്തത്.

മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിള്‍.

ഏകലവ്യന്‍ എന്ന പുതിയ റാപ്പറെ കൂടിയാണ് മലയാളത്തിന് പുതിയ ആല്‍ബം വഴി ലഭിച്ചിരിക്കുന്നത്. വരികളെഴുതിയതും അവതരിപ്പിച്ചിരിക്കുന്നതും ആര്‍.ജെ ഏകലവ്യനാണ്.

സമകാലിക വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും അതിനെ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് സംവദിക്കുകയാണ് ഏകലവ്യന്‍ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കമര്‍ഷ്യല്‍ പാക്കേജ് ആണ് സംവിധായകന്‍ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.

വൈറല്‍ ആയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോര്‍ന്നു പോകാതെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയില്‍. ഒരു സിനിമ നിര്‍മ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഗാനത്തിന്റെ വരികള്‍ക്ക് പുറമെ ദൃശ്യഭംഗിയും അഭിനന്ദനമര്‍ഹിക്കുന്നു.

ചടുലമായ എഡിറ്റിംഗും മികച്ച നൃത്തസംവിധാനവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ. പ്രസന്ന മാസ്റ്ററാണ് നൃത്താസംവിധാനം ചെയ്തിരിക്കുന്നത്. എല്ലാ സാങ്കേതിക മേഖലകളിലും കാണുന്ന പൂര്‍ണതയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വല്‍ എഫക്ട്‌സ് ചെയ്തിരിക്കുന്നത് കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സാണ്.

വിഷ്ണു ഗോവിന്ദ് ശ്രീശങ്കറാണ് സൗണ്ട് ഡിസൈന്‍. മ്യൂസിക് മാസ്റ്ററിങ് ഇജാസ് അഹമ്മദാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോജ് വസന്തകുമാറാണ്. ആതിര ദില്‍ജിത്ത്, ദില്‍ജിത്ത് കെ എന്‍ എന്നിവരാണ് പി.ആര്‍.ഒ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamta Mohandas productions introducing new music single Lokame