എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ പ്രസംഗം കോളേജുകളില്‍ സംപ്രേഷണം ചെയ്യണമെന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളി മമത സര്‍ക്കാര്‍
എഡിറ്റര്‍
Saturday 9th September 2017 11:01am

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തത്സമയം കോളേജുകളില്‍ കാണിക്കണമെന്ന യു.ജി.സി നിര്‍ദേശം തള്ളി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ചൂണ്ടിക്കാണിച്ചാണ് മമത സര്‍ക്കാരിന്റെ തീരുമാനം.

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടന്ന ലോകപാര്‍ലമെന്റില്‍ നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തിനോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തത്സമയം സര്‍വകലാശാലകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യുജിസി നിര്‍ദേശം. ഈ നിര്‍ദേശമാണ് മമത സര്‍ക്കാര്‍ തള്ളിയത്.


Also Read:  തിരിച്ചു വരവുകളുടെ തമ്പുരാനായി നദാല്‍; ഡെല്‍ പെട്രോയെ തകര്‍ത്ത് യു.എസ് ഓപ്പണ്‍ ഫൈനലില്‍


ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സര്‍ക്കാരിന് ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്നും പാര്‍ത്ഥ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു.

Advertisement