അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം; മമ്മൂട്ടി നായകനായെത്തുന്ന ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Indian Cinema
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം; മമ്മൂട്ടി നായകനായെത്തുന്ന ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 4:23 pm

കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രമായ എസ്.ഐ മണിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരളത്തിലെ പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂര്‍, ഛത്തീസ്ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കുന്നത്. . കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.

ഈദ് റിലീസ് ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.