'സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന് നന്ദി'; ഒടിയന്റെ ഭാഗമായി മമ്മൂട്ടിയും
Malayalam Cinema
'സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന് നന്ദി'; ഒടിയന്റെ ഭാഗമായി മമ്മൂട്ടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd December 2018, 11:11 pm

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പായിരുന്നു മമ്മൂട്ടിയും ചിത്രത്തിലുണ്ടെന്നത്. എന്നാല്‍ ഇത് സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍.

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലെന്ന് മാത്രം. ചിത്രത്തിലെ പശ്ചാത്തല വിവരണത്തിനാണ് മമ്മൂട്ടിയെത്തുന്നത്. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. “നന്ദി മമ്മൂക്ക. ഇതൊരു സ്വപ്ന യാഥാര്‍ത്ഥ്യ നിമിഷമാണ്. അങ്ങയുടെ മാസ്മരിക ശബ്ദത്തോടുകൂടി എന്റെ ഒടിയന്‍ പൂര്‍ത്തിയായിരിക്കുന്നു”

ഇതിനോടകം പല റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കി. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച കൊണ്ടോരാം എന്ന ഈ ഗാനം ഇതുവരെ 30 ലക്ഷത്തിലധികമാളുകളാണ് കണ്ടത്.

Also Read  ബിഗ് ബോസില്‍ ദേഷ്യം നിയന്ത്രിക്കാനായില്ല; തല ചുമരിലടിച്ച് ശ്രീശാന്ത് ആശുപത്രിയില്‍

ഒടിയന്റെ ട്രെയ്‌ലര്‍റും റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്‌ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്‌ലര്‍ മറികടന്നിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്നാണ് ഒടിയനിലെ സംഘട്ടനം.