അബ്രഹാം ഓസ്ലര്‍ ലോക്കേഷനില്‍ മമ്മൂക്ക; ഫോട്ടോ വൈറല്‍
Entertainment news
അബ്രഹാം ഓസ്ലര്‍ ലോക്കേഷനില്‍ മമ്മൂക്ക; ഫോട്ടോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th August 2023, 7:20 pm

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. സിനിമയില്‍ മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കഴിഞ ദിവസമാണ് മമ്മൂട്ടി ഓസ്ലര്‍ ലോക്കേഷനില്‍ ഷൂട്ടിങിനായി ജോയിന്‍ ചെയ്തത്. ഇപ്പോഴിതാ ഓസ്ലറിന്റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫോട്ടോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അഥിതി വേഷം ആണെങ്കിലും വളരെ പ്രാധ്യാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസൂക്കയ്ക്ക് ശേഷമാണ് അബ്രഹാം ഓസ്ലറില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്.

ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍. ഓസ്ലറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപോര്‍ട്ടുകള്‍.

ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍, വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണിത്.

ഓഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേര് പ്രഖ്യപിച്ചിട്ടില്ല. മമ്മൂട്ടി ലീഡ് റോളിലെത്തുന്ന ചിത്രത്തില്‍ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാകും ഉണ്ടാവുക. ഇതിന് ശേഷമാകും മമ്മൂട്ടി മറ്റ് പ്രൊജക്ടുകളുടെ ഭാഗമാവുക എന്നാണ് റിപ്പോര്‍ട്ട്.

ഇതിനൊപ്പം വൈശാഖിന്റെ സംവിധാനത്തില്‍ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെ ആണെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജക്ക് ശേഷം
ഇരുവരും ഒന്നിക്കുന്ന ചിത്രമാകും അത്.

ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എ എസ്.ഐയാണ്.

Content Highlight: Mammooty in ozler movie location photo viral on social media