എഡിറ്റര്‍
എഡിറ്റര്‍
തൊടുപുഴ വാസന്തിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിദ്ദീഖിനൊപ്പം മമ്മൂട്ടിയെത്തി, വീഡിയോ
എഡിറ്റര്‍
Tuesday 28th November 2017 5:25pm

കോഴിക്കോട്: അന്തരിച്ച നടി തൊടുപുഴ വാസന്തിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടിയെത്തി. നടന്‍ സിദ്ദീഖിനൊപ്പമെത്തിയ മമ്മൂട്ടി വാസന്തിയുടെ ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിക്കുകയും ഏറെ നേരം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിട്ടതിന് ശേഷവുമാണ് മടങ്ങിയത്.

ഏറെനാളുകളായി രോഗ ശയ്യയിലായിരുന്ന വാസന്തി ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ചു കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അര്‍ബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു.

നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് വാസന്തി. രോഗത്തിന്റെ അവശതയില്‍ ആരാലും സഹായിക്കാനില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന വാസന്തിയുടെ ജീവിതം അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാസന്തിയുടെ ദുരന്തജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു.

Advertisement