Administrator
Administrator
ചെമ്പ­ട്ട് നാ­ട്ടിലെ ചട്ടമ്പി­ക­ളു­ടെ ക­ഥ
Administrator
Thursday 8th October 2009 4:32pm

മ­മ്മൂ­ട്ടി, ഷാഫി, ബെ­ന്നി ഒ­ന്നി­ക്കുന്നു
mammootty-in-chattambiശുഭ്രവസ്ത്ര­ധാരി, കന്നടകലര്‍ന്ന മലയാളത്തിലുള്ള സംസാരം, കൈയില്‍ സ്റ്റീല്‍ വളയും മോതിരവും ധരിച്ചിട്ടുണ്ട്. ഇത് വീരേന്ദ്ര­മല്ല­യ്യ… അതിര്‍­ത്തി ഗ്രാ­മമായ ചെമ്പ­ട്ട് നാ­ട്ടി­ലെ പേ­രു­കേ­ട്ട ത­റ­വാ­ട്ടു­കാ­രാ­ണ് കാ­ട്ടാ­പ്പ­ി­ള്ളിയും മല്ല­ഞ്ചി­റ­യും. വ്യ­ത്യസ്­ത കു­ടും­ബ­ങ്ങ­ളാ­ണെ­ങ്കിലും നില്‍­പ്പ് ഒ­രു കു­ടും­ബം മ­ട്ടില്‍. പ­ര­സ്­പ­ര വി­ശ്വാ­സം. ക­ണ്ണ­ട­ച്ചു­ള്ള സാ­മ്പത്തി­ക ബന്ധം. എ­ന്നാല്‍ ഇ­ട­ക്കെ­വിടെ­യോ ക­ണ്ണി­കള്‍ അ­റ്റു പോ­കുന്നു. ക­ടു­ബ­ങ്ങള്‍ ത­മ്മില്‍ വൈ­രം തു­ടങ്ങി. പി­ന്നെ ഇ­രു­കു­ടും­ബവും കീ­രിയും പാമ്പും പോ­ലെ­യാ­യി. ഗ്രാ­മ­ത്തില്‍ അ­സ്വ­സ്ഥ­ത­കള്‍ ത­ല­പൊക്കി. ഇരു ­കു­ടും­ബവും പുറ­ത്ത് നി­ന്ന് ച­ട്ട­മ്പിക­ളെ ഇ­റ­ക്കി. ഗ്രാ­മ­ത്തില്‍ ക്ര­മ­സ­മാ­ധാ­നം ത­കര്‍ന്നു. ച­ട്ട­മ്പി­മാ­രു­ടം സ്വ­ന്തം താ­വ­ള­മാ­യി ചെ­മ്പ­ട്ട്. അ­വസ­രം മു­തലാ­ക്കി ച­ട്ട­മ്പി­കള്‍ ഗ്രാമ­ത്തെ ഭ­രി­ക്കാന്‍ തു­ടങ്ങി. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണ് കര്‍­ണാ­ട­ക­യി­ലെ ച­ട്ട­മ്പി­ത്ത­ല­വനും കോ­ടീ­ശ്വ­ര­നു­മാ­യ നേര­ത്തെ പറഞ്ഞ വീ­രേ­ന്ദ്ര­മല്ല രം­ഗ­പ്ര­വേശ­നം ചെ­യ്യു­ന്നത്. ര­സി­കനും കര്‍­ക്ക­ശ­ക്കാ­ര­നുമായ വീ­രേ­ന്ദ്ര­മല്ല­യെ ചു­റ്റി­പ്പ­റ്റിയാ­ണ് പി­ന്നീ­ട് ഗ്രാ­മം വ­ള­രു­ന്നത്.

തൊമ്മനും മക്കളും എന്ന ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടി, ഷാഫി, ബെന്നി പി. നായരമ്പലം ടീം ഒന്നിക്കുന്ന ചിത്രമായ ചട്ടമ്പി­നാ­ടി­ന്റെ ചി­ത്രീ­കരണം പഴനി­യി­ലാ­ണ് ന­ട­ക്കു­ന്നത്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ വിരേന്ദ്ര മല്ലയ്യയാ­യി പ്രത്യക്ഷപ്പെ­ടുന്ന­ത് മ­മ്മൂ­ട്ടി­യാണ്. ലോലി പോ­പ്പിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചട്ടമ്പിനാടിന്റെ കഥ, തിരക്കഥ, സംഭാഷ­ണം എന്നിവ ബെന്നി പി. നായ­ര­മ്പ­ല­ത്തി­ന്റെ­താണ്. മനോജ് പിള്ളയാണ് ക്യാമറാമാന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് അലക്‌സ് പോളാണ്.

മോ­ഹി­ച്ച­ത് സ്വ­ന്ത­മാ­ക്കാന്‍ നെ­റി­കെ­ട്ട­തെന്തും ചെ­യ്യാന്‍ മ­ട­യില്ലാ­ത്ത­വന്‍ കാ­ട്ടാ­പ്പി­ള്ളി­ക്കാ­രു­ടെ നേ­താ­വ് നാ­ഗേ­ന്ദ്രന്‍. നാ­ഗേ­ന്ദ്ര­നാ­യെ­ത്തുന്ന­ത് സി­ദ്ദീ­ഖാണ്. മല്ല­ഞ്ചി­റയും മോ­ശ­മല്ല. നേ­താ­വ് ചന്ദ്ര­മോ­ഹ­നാ­യെ­ത്തുന്ന­ത് മ­നോ­ജ് കെ ജയന്‍. വിനു മോഹന്‍, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, വിജയരാഘവന്‍, കലാഭവന്‍ നവാസ്, ടി.പി. മാധവന്‍, ബാബു നമ്പൂതിരി, ബോബന്‍ ആലുംമൂടന്‍, ശിവജി ഗുരുവായൂര്‍, ശ്രീരാമന്‍, ജോണി, നാരായണന്‍കുട്ടി, അബു സലിം, കൊല്ലം അജിത്, ആദിനാട് ശശി, ഞാറയ്ക്കല്‍ ശ്രീനി, യതികുമാര്‍, ലക്ഷ്മി റായ്, മാണിക്യം മൈഥിലി, മീനാക്ഷി, ബിന്ദു പണിക്കര്‍, മങ്ക മഹേഷ്, അംബിക മോഹന്‍ തുടങ്ങിയവരാ­ണ് ച­ട്ട­മ്പി­നാ­ടില്‍ വേ­ഷ­മി­ടു­ന്നു.

mammootty-in-chattambi-naduകല- ജോസഫ് നെല്ലിക്കല്‍, മേ­ക്കപ്-പട്ടണം റഷീദ്, വസ്ത്രാല­ങ്കാരം-എസ്.ബി. സതീശന്‍, സ്റ്റില്‍സ്-അജിത് വി. ശങ്കര്‍, കോളിന്‍സ് ലിയോഫില്‍, എഡിറ്റിങ്-വി. സാജന്‍, സം­ഘട്ടനം-അനില്‍ അരശ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജി. മാര്‍ത്താണ്ഡന്‍, അസോസിയേറ്റ് ഡയറ­ക്ടര്‍-അജയ് വാസുദേവന്‍, സംവിധാന സഹാ­യികള്‍-നിഷാ­ന്ത്, റിയാസ്, കെ.എം. അനില്‍ തൃക്കാക്കര, ശരത്, ഓഫിസ് നിര്‍വഹണം – രാജന്‍ കൊട്ടാരക്കര, പ്രൊഡക്ഷന്‍ മാനേജര്‍ – രാജേഷ് പ്രഭാകര്‍, നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അലക്‌സ് ഇ. കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സണ്‍ പൊടുത്താസ്, വിതരണം – പ്ലേ ഹൗസ് റിലീസ്, വാര്‍ത്താ പ്രചാരണം – എ. എസ്. ദിനേ­ശ്. ക്രി­സ്­തു­മ­സി­ന് ചിത്രം തി­യേ­റ്റ­റി­ലെ­ത്തു­മെ­ന്നാ­ണ് ക­രു­തു­ന്നത്.

Advertisement