എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് മമ്മൂട്ടി
എഡിറ്റര്‍
Sunday 24th September 2017 7:45pm

 


കൊച്ചി: മോഹന്‍ലാലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയ്യാറാണെന്ന് മമ്മൂട്ടിയും. പദ്ധതിയുടെ ഭാഗമാകാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും മോദിയില്‍ നിന്ന് ഈ ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിലെഴുതി.

മഹാത്മഗാന്ധിജി പറഞ്ഞ പോലെ ശുചിത്വം എന്ന ദൈവികതയ്ക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ശുചിത്വം വ്യക്തിതലത്തില്‍ നിന്ന് തന്നെ ഉണ്ടാകേണ്ടതാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മമ്മൂട്ടി പറയുന്നു.


Read more:  ദളിതരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കും: മായാവതി


 ബോധവത്കരണ പരിപാടികള്‍ക്ക് പുറമെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങളും ആവശ്യമാണെന്നും ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി മോദി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു.

വ്യക്തി ശുചിത്വത്തിന് മുന്‍ഗണന നല്‍കണമെന്നും സ്വന്തം ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ചുറ്റമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാകുമെന്നും മമ്മൂട്ടി പറയുന്നു.

ശുചിത്വത്തിന്റെ കാര്യത്തില്‍ ഭൂമിയോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത ആദ്യം കാണിക്കേണ്ടത് സ്വന്തം വീട് വൃത്തിയാക്കി കൊണ്ടാകണമെന്നും മമ്മൂട്ടി പറയുന്നു.

Advertisement