എന്നെ ജോണിവാക്കറിലേക്ക് റെക്കമന്റ് ചെയ്തത് മമ്മൂട്ടി സാര്‍; ജോണിവാക്കറിന് മുമ്പും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു; കുട്ടപ്പായി പറയുന്നു
Malayala cinema
എന്നെ ജോണിവാക്കറിലേക്ക് റെക്കമന്റ് ചെയ്തത് മമ്മൂട്ടി സാര്‍; ജോണിവാക്കറിന് മുമ്പും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു; കുട്ടപ്പായി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd July 2020, 9:02 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ ഗ്രൂപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചകളില്‍ ഒന്നാണ് ജോണി വാക്കര്‍ സിനിമയിലെ കുട്ടപ്പായി എവിടെയാണ് എന്നതും മറ്റും. തുടര്‍ന്ന് മലയാള സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസില്‍ ഇതിനുള്ള ഉത്തരവും വന്നു.

കുട്ടപ്പായി ആയി വേഷമിട്ടത് നീലകണ്ഠന്‍ എന്ന തമിഴ്‌നാട് സ്വദേശിയാണ് അദ്ദേഹം അദ്ദേഹം ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ്.

ജോണി വാക്കറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം കട്ടക്ക് നില്‍ക്കുന്ന രസകരമായ ഒരു കഥാപാത്രമായിരുന്നു കുട്ടിപ്പായിയുടേത്. എന്നാല്‍ താന്‍ അതിനും മുമ്പ് മമ്മൂട്ടിയുടെ കൂടെ സിനിമയില്‍ അഭിനയിച്ചിരുന്നെന്നും പിന്നീട് മമ്മൂട്ടി തന്നെയാണ് തന്നെ ജോണിവാക്കറിലേക്ക് റെക്കമന്റ് ചെയ്തതെന്നും നീല കണഠന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഈക്കാര്യം വെളിപ്പെടുത്തിയത്. നീലഗിരി എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ കൂടെ താന്‍ അഭിനയിച്ചത്. ആദ്യം ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നെങ്കിലും കറുത്ത നിറം ആയതിനാലും റിച്ച് ലുക്ക് ഇല്ലാത്തതിനാലും റിജക്റ്റ് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഈ സിനിമയിലെ പരിചയം വെച്ചിട്ടാണ് ജോണിവാക്കര്‍ എന്ന സിനിമയിലേക്ക് തന്നെ മമ്മൂട്ടി റെക്കമന്റ് ചെയതതെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ