മമ്മൂക്കയുടെ ഒറ്റ ഉറപ്പിലാണ് പ്രിയയെ ചാക്കോച്ചന് വിവാഹം ചെയ്തുകൊടുത്തതെന്ന് പിഷാരടി; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി
Entertainment
മമ്മൂക്കയുടെ ഒറ്റ ഉറപ്പിലാണ് പ്രിയയെ ചാക്കോച്ചന് വിവാഹം ചെയ്തുകൊടുത്തതെന്ന് പിഷാരടി; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th August 2023, 5:57 pm

യു.കെയിൽ വെച്ച് നടന്ന ആനന്ദ് ടി.വി അവാർഡ് നിശ മനോഹരമാക്കാൻ മലയാള സിനിമ മേഖലയിലെ ധാരാളം വ്യക്തിത്വങ്ങൾ വന്നിട്ടുണ്ടായിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും അവാർഡ് നേടാൻ അവസരം ലഭിച്ചതിൽ സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആഹ്ലാദം പങ്കുവെച്ചിരുന്നു. മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നും കുഞ്ചാക്കോ ബോബൻ ഏറ്റുവാങ്ങിയപ്പോൾ രമേഷ് പിഷാരടി പങ്കുവെച്ച ഒരു സംഭവത്തോട് തമാശയോടെ മമ്മൂട്ടി പറഞ്ഞ തഗ്ഗ് മറുപടി ശ്രദ്ധ നേടുകയാണ്.

കുഞ്ചാക്കോ ബോബന്റെ വിവാഹം പ്രിയയുമായി ആലോചിച്ചപ്പോൾ മമ്മൂട്ടിയോടാണ് കുഞ്ചാക്കോ ബോബനെപ്പറ്റി പ്രിയയുടെ കുടുംബം തിരക്കിയതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മമ്മൂട്ടി നൽകിയ ഉറപ്പിന്മേലാണ് അദ്ദേഹം തന്റെ മകളെ കുഞ്ചാക്കോ ബോബന് വിവാഹം കഴിച്ച് നൽകിയതെന്ന് രമേഷ് പിഷാരടി പറഞ്ഞപ്പോൾ അതിന്റെ വിരോദം പ്രിയയുടെ അച്ഛന് തന്നോടിപ്പോഴും ഉണ്ടെന്ന രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്.

‘ചാക്കോച്ചൻ പ്രിയയുമായി പ്രണയത്തിലായിരുന്നപ്പോൾ പ്രിയയുടെ അച്ഛൻ അത് കണ്ടുപിടിച്ചു. പ്രിയ പഠിക്കുന്ന കോളേജിൽ ഉദ്ഘാടനത്തിന് പോയതായിരുന്നു ചാക്കോച്ചൻ. അങ്ങനെയാണ് അവർ തമ്മിൽ ഇഷ്ടത്തിലാകുന്നത്.

സിനിമയിലുള്ളവരൊക്കെ വളരെ തല്ലിപ്പൊളികൾ ആണെന്ന് പ്രിയയുടെ അച്ഛൻ കേട്ടിട്ടുണ്ട്. സിനിമാക്കാരുടെ സ്വഭാവം ശരിയല്ലെന്ന അഭ്യൂഹങ്ങളും ഉണ്ടെന്നാണ് പുള്ളി കരുതുന്നത്.

അന്ന് ചാക്കോച്ചന്റെ സ്വഭാവം എങ്ങനെയുണ്ടെന്നും നല്ല പയ്യൻ ആണോയെന്നും തിരക്കിയത് മമ്മൂക്കയോടാണ്. ചാക്കോച്ചനെപ്പറ്റി വന്ന് ചോദിച്ചയാൾ പ്രിയയുടെ അച്ഛന്റെയും മമ്മൂക്കയുടെയും പൊതു സുഹൃത്തായ വിശ്വഭരൻ എന്ന ഒരാൾ ആയിരുന്നു.

അന്ന് മമ്മൂക്ക കൊടുത്ത ഒരൊറ്റ ഉറപ്പിന്മേലാണ് പ്രിയയെ ചാക്കോച്ചന് അദ്ദേഹം കെട്ടിച്ചുകൊടുത്ത്. എന്തായിരുന്നു ചചാക്കോച്ചനെപ്പറ്റി മമ്മൂക്ക പുള്ളിയോട് പറഞ്ഞുകൊടുത്ത് ? (മമ്മൂട്ടിയോടായി രമേഷ് പിഷാരടി ചോദിച്ചു.).

‘അതിന്റെ വിരോധം പുള്ളിക്കെന്നോട് ഇപ്പോഴും തീർന്നിട്ടില്ല,’ മമ്മൂട്ടി ചിരിയോടെ പറഞ്ഞു.

Content highlights: Mammootty’s Thug dialogue in Anand TV awards