എഡിറ്റര്‍
എഡിറ്റര്‍
ജര്‍മന്‍ റിട്ടേണ്‍സിലൂടെ മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും
എഡിറ്റര്‍
Saturday 9th March 2013 10:48am

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടുമൊരു രഞ്ജിത്ത് ചിത്രം എത്തുന്നു. ജര്‍മന്‍ റിട്ടേണ്‍സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ജര്‍മനിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Ads By Google

ജര്‍മനിയില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രവും ജര്‍മന്‍ റിട്ടേണ്‍സാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന ലീലയുടെ ചിത്രീകരണം മാറ്റിവെച്ചതായാണ് അറിയുന്നത്. ഉണ്ണി ആര്‍ എഴുതിയ ലീല എന്ന നോവലിനെ ആസ്പദമാക്കി ചിത്രം തയ്യാറാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.  ചിത്രീകരണം മാറ്റാനുള്ള കാരണം വ്യക്തമല്ല.

മമ്മൂട്ടിയും രഞ്ജിത്തും നേരത്തേ ഒന്നിച്ച പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍ എന്നിവ അടുത്ത കാലത്ത് ഹിറ്റായ ചിത്രങ്ങളായിരുന്നു. ഈ വിജയം പുതിയ ചിത്രത്തിലൂടെയും ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Advertisement